Life Style

മുട്ടയില്‍ കുരുമുളക് പൊടി ചേര്‍ക്കുന്നതിനു പിന്നില്‍

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന, പ്രോട്ടീന്‍ സമ്ബുഷ്ടമായ ഒരു ഭക്ഷണമാണ് മുട്ട. മുട്ടകൊണ്ട് ബുള്‍സൈ ഉണ്ടാക്കുമ്‌ബോഴും ഓംലറ്റുണ്ടാക്കുമ്‌ബോഴുമെല്ലാം കുരുമുളകു ചേര്‍ത്തു കഴിയ്ക്കുകയെന്നത് നമുക്കെല്ലാവര്‍ക്കുമുള്ള ശീലമാണ്. ഇത് സ്വാദ് മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കുന്നു. മുട്ടയില്‍ കുരുമുളകു ചേര്‍ത്ത് കഴിക്കുമ്‌ബോള്‍ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

മുട്ടയും കുരുമുളകും ചേരുമ്‌ബോള്‍ അയേണിന്റെ തോത് വര്‍ദ്ധിയ്ക്കുകയും ശരീരത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്തുകയും ചെയ്യുന്നു. വിളര്‍ച്ചയുള്ള ആളുകള്‍ക്ക് പറ്റിയ ഉത്തമമായ ഒരു മരുന്നാണിത്. അതുപോലെ ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു മാര്‍ഗമാണ് ഇത്.

ദിവസം മുഴവുന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ഇതുമൂലം സാധിക്കുന്നു. പ്രായമേറുന്തോറും കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള പ്രശ്നങ്ങള്‍ക്കും മുട്ടയില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ മസില്‍ ബില്‍ഡപ് ചെയ്യാനുള്ള നല്ലൊരു വഴിയാണ് മുട്ട-കുരുമുളകു മിശ്രിതം.

മുട്ടയില്‍ അടങ്ങിയിട്ടുള്ള കൊളീന്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാനുള്ള നല്ലൊരു വഴികൂടിയാണ് ഇത്. ഇത് കഴിക്കുന്നത് മൂലം തടി കുറയുകയും ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button