കൊച്ചി : പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്കരിക്കാൻ അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. അതേസമയം ഏറ്റുമുട്ടൽ അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. പോലീസുകാരുടെ പങ്കും അന്വേഷിക്കണം. ക്രൈം ബ്രാഞ്ചിന് തന്നെയാണ് അന്വേഷണ ചുമതല. മാവോയിസ്റ്റുകളുടെ മരണകാരണവും മരണത്തിനിടയാക്കിയ സാഹചര്യവും അന്വേഷിക്കണം. സ്വതന്ത്ര അന്വേഷണമാകും നടക്കുക. അന്വേഷണം തൃപ്തികരമല്ലെങ്കിൽ ബന്ധുക്കൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്.
Also read : അട്ടപ്പാടിക്ക് സമീപത്തു നിന്ന് പിടിയിലായ മാവോവാദി ആശുപത്രിയില്‍
മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റമുട്ടലാണെന്നും ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട മണിവാസകത്തിന്‍റെയും കാര്‍ത്തിയുടെയും സഹോദരങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കാര്യങ്ങളില്‍ തീരുമാനമാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‍കരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഈ ഹർജിയാണ് ഇപ്പോള്‍ കോടതി തീര്‍പ്പാക്കിയിരിക്കുന്നത്.
Post Your Comments