കോയമ്പത്തൂര്‍: റോഡില്‍ കിടന്ന കൊടിമരം കണ്ടപ്പോള്‍ സൈഡിലേയ്ക്ക് എടുത്തു. സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ലോറി ഇടിച്ചുതെറുപ്പിച്ചു. കോയമ്പത്തൂര്‍ ദേശീയപാതയിലായിരുന്നുസംഭവം. അപകടത്തില്‍ ഗ ുരുതരമായി പരിക്കേറ്റ രാജശ്വേരി(30) സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
എ.ഐ.എ.ഡി.എം.കെ റോഡരികില്‍ സ്ഥാപിച്ചിരുന്ന കൊടിമരമാണ് ദേശീയപാതയിലേക്ക് വീണ് കിടന്നിരുന്നത്. രാവിലെ സ്‌കൂട്ടറില്‍ ഓഫീസിലേക്ക് പോവുകയായിരുന്നു രാജേശ്വരി. ഇതിനിടെ റോഡിലേക്ക് വീണ് കിടക്കുന്ന കൊടിമരം ഒഴിവാക്കി കടന്നുപോകാന്‍ ശ്രമിച്ചപ്പോള്‍ അതേദിശയില്‍തന്നെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട രാജേശ്വേരിയുടെ രണ്ടുകാലുകളിലൂടെയും ലോറിയുടെ മുന്‍ ചക്രങ്ങള്‍ കയറിയിറങ്ങി. ഇതിനുപിന്നാലെ മുന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്ക് യാത്രക്കാരനെയും ലോറി ഇടിച്ചുതെറിപ്പിച്ചു. ഇയാളുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
അതേസമയം, കൊടിമരം കാരണമല്ല, ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ബാനറുകളാണ് ഹൈക്കോടതി നിരോധിച്ചതെന്നും കൊടിമരങ്ങള്‍ നിരോധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയും പ്രതികരിച്ചു.
Post Your Comments