Latest NewsNewsIndia

പിന്തിരിപ്പിക്കാൻ ശ്രമം; ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

ലക്‌നൗ: മദ്യത്തിന് അടിമയായിരുന്ന ഭർത്താവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. അതിനുശേഷം ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിൽ ആഗ്രയിലായിരുന്നു സംഭവം.ടിവി മെക്കാനിക്കായ നരേഷാണ് പോലീസിന് മുൻപിൽ കീഴടങ്ങിയത്. നരേഷ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. ഇതേ തുടർന്ന് വീട്ടിൽ വഴക്ക് സ്ഥിരമായിരുന്നു. സംഭവദിവസം ഞായറാഴ്ച നരേഷ് വീട്ടിലിരുന്നു മദ്യപിച്ചു. ഇതു തടയാൻ ശ്രമിച്ചതിന് ശാന്തിയെ നരേഷ് കത്തിയെടുത്ത് കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ALSO READ: ശാന്തൻപാറ കൊലപാതകം : പ്രധാന പ്രതിയുടെ അറസ്റ്റ് ഇന്ന്‍ രേഖപ്പെടുത്തിയേക്കുമെന്നു സൂചന

ശേഷം മുറിച്ചെടുത്ത ഭാര്യയുടെ തല ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ചു. മൃതദേഹം കിടന്ന മുറി പുറത്തുനിന്നും പൂട്ടി. അമ്മയെ കാണാത്തതിനെ തുടർന്ന് കുട്ടികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button