KeralaLatest NewsNews

വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നു സംശയം : രണ്ടു പേർ കസ്റ്റഡിയിൽ

ചെങ്ങന്നൂര്‍: വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയിൽ ആഞ്ഞിലിമൂട്ടിൽ എപി ചെറിയാൻ (75) ഭാര്യ ലില്ലി ചെറിയാൻ (68) എന്നിവരാണ് മരണപ്പെട്ടത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് സംശയം. മരിച്ച ദമ്പതിമാര്‍ വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. ഇവരുടെ മക്കള്‍ വിദേശത്തു ജോലി ചെയ്യുന്നു. ഇത് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സൂചന.

കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്  ഇവരുടെ വീടിന് സമീപത്ത് താമസിക്കുന്ന രണ്ട് ബംഗാള്‍ സ്വദേശികളെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തു. ഇവര്‍ വിളിച്ചുവരുത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. എന്നാല്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നു.

Also read : മാര്‍ബിള്‍ ദേഹത്തേയ്ക്ക് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണ മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button