തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസം റോഡ് അപകടങ്ങളില്‍ മരിയ്ക്കുന്നവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ റോഡുകളില്‍ ദിവസവും 11ഓളം മനുഷ്യ ജീവനുകള്‍ പൊലിയുന്നതായാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷത്തെ ഒന്‍പത് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്ന് ശതമാനം അപകടം വര്‍ധിച്ചു. മരണന നിരക്കില്‍ 4.3ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നത്..
2019 ജനുവരി മുതല്‍ സെപ്തംബര്‍ 30 വരെയുള്ള അപകട- മരണ നിരക്കുകള്‍ 2017, 2018 വര്‍ഷങ്ങളിലേതുമായി താരമത്യം ചെയ്തുള്ള പൊലീസിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. 2019 സെപ്തംബര്‍ 30 വരെ 30801 അപകടങ്ങളിലായി 3363 പേരാണ് കേരളത്തില്‍ മരിച്ചത്. 2018ല്‍ ഈ സമയത്ത് 29895 അപകടങ്ങളിലായി 3224 പേരായിരുന്നു മരിച്ചത്. 2017ല്‍ 3169 അപകടങ്ങളിലായി 3095 പേര്‍ മരിച്ചു.
അപകട സാധ്യതയുള്ള നാല് റോഡുകള്‍ കൂടി സുരക്ഷാ ഇടനാഴികളായി പ്രഖ്യാപിച്ച് സുരക്ഷാ നടപടികളിലേക്ക് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി കടന്നു. തൃശൂര്‍- കുന്ദംകുളം, വൈപ്പിന്‍- മുനമ്ബം, കൊട്ടിയം- കുണ്ടറ, തിരുവനന്തപുരം മെഡിക്കല്‍ കോളജ്- പേട്ട റോഡുകളാണ് കെഎസ്ടിപി റോഡ് സുരക്ഷാ പദ്ധതിയില്‍പ്പെടുത്തി സുരക്ഷാ ഉപകരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുന്നത്.
Post Your Comments