Latest NewsKeralaNews

ഹൈന്ദവ വിവാഹ ചടങ്ങുകൾ ഭംഗിയായി നടക്കാൻ നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച് പള്ളി കമ്മിറ്റി

പാലേരി : ഹൈന്ദവ വിവാഹ ചടങ്ങുകൾ മംഗളമാക്കാൻ നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച് പള്ളി കമ്മിറ്റി. കോഴിക്കോട് പേരാമ്പ്ര പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിയുടെ തൊട്ടടുത്തുള്ള വീട്ടിലെ വിവാഹ ചടങ്ങുകൾക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് നബിദിനാഘോഷം മാറ്റിവെച്ച് കൊണ്ട് ഒരു മാതൃക പരമായ തീരുമാനം  എടുത്തത്.  കെളച്ചപറമ്പിൽ നാരായണൻ നമ്പ്യാരുടേയും അനിതയുടേയും മകൾ പ്രത്യൂഷയുടേയും കന്നാട്ടി സ്വദേശി ബിനുരാജുവും തമ്മിലായിരുന്നു വിവാഹം. മകളുടെ വിവാഹ ചടങ്ങുകൾ കേമമാക്കി നടത്താൻ പള്ളിക്കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ പ്രത്യുഷയുടെ കുടുംബം ഏറെ സന്തോഷത്തിലാണ്.

ആഘോഷ പരിപാടികൾ മാറ്റിവെച്ചന്ന് മാത്രമല്ല വിവാഹ വീട്ടിലേക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും മഹല്ല് കമ്മിറ്റി അംഗങ്ങൾ എത്തിയിരുന്നു. എല്ലാ വർഷവും കെങ്കേമമായി നടത്താറുള്ള നബി ദിന ആഘോഷം ഒരാഴ്ചത്തേക്കാണ് മാറ്റി വെച്ചത്. അടുത്ത ഞായാറാഴ്ച നബി ദിനം ആഘോഷിക്കാനാണ് ഇവരുടെ തീരുമാനം.

Also read : വിവാഹത്തിന് സമ്മാനമായി ലഭിയ്ക്കുന്ന സ്വര്‍ണത്തിന് നികുതിയോ ? വിശദാംശങ്ങള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button