സെന്റ് പീറ്റേഴ്സ്ബര്‍ഗ്: നദിയില്‍ വീണ റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവിനെ രക്ഷപ്പെടുത്തുമ്പോള്‍ പൊലീസ് ഒരിക്കലും കരുതിക്കാണില്ല അദ്ദേഹത്തെ പിന്നീട് അറസ്‌റഅറ് ചെയ്യേണ്ടി വരുമെന്ന്. അതും കൊലപാതകക്കുറ്റത്തിന്. ഒലെഗിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്ന് യുവതിയുടെ മുറിച്ചു മാറ്റിയ കൈകള്‍ കണ്ടെത്തി. നദിയില്‍ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ബാഗ് കണ്ടെത്തിയത്. ബാഗുപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ ഒലെഗ് നദിയില്‍ വീഴുകയായിരുന്നു.
പോലീസ് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന് വേര്‍പെട്ട നിലയില്‍ തലയും ശരീരവും കണ്ടെത്തി. നിരവധി ആരാധകരുള്ളയാളായിരുന്നു ഒലെഗ്. നെപ്പോളിയന്റെ യുദ്ധങ്ങളെകുറിച്ചുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ പ്രശസ്തമാണ്. ഇരുപത്തിനാലുകാരിയായ അനസ്തേസ്യയുമായി അറുപത്തിമുന്നുകാരനായ ഒലെഗ് കുറച്ചു നാളായി പ്രണയത്തിലായിരുന്നു. ഇരുവര്‍ക്കുമിടയിലുണ്ടായ കലഹം അനസ്തേസ്യയെ കൊല ചെയ്യുന്നതിലേക്കാണ് ഒലേഗ് എത്തിയത്. കൊലചെയ്യപ്പെട്ടത് ഒലെഗിന്റെ കാമുകി അനസ്തേസ്യ യെഷെങ്കോയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നദിയിലെ തണുത്ത വെള്ളത്തില്‍ ദീര്‍ഘനേരം കിടക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയിലായ ഒലെഗ് ഇപ്പോള്‍ ചികിത്സയിലാണ്.
Post Your Comments