Latest NewsKeralaNews

വി.പി സാനു വിവാഹിതനാകുന്നു

മലപ്പുറം•എസ്.എഫ്‌.ഐ ദേശീയ അധ്യക്ഷൻ വി.പി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിദ്യാർത്ഥിയായ ഗാഥ.എം ദാസാണ് വധു. വിവാഹക്കാര്യം സാനു തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഡിസംബര്‍ 30 നാണ് വിവാഹം. തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ മലപ്പുറം വളാഞ്ചേരിയിലെ സാഗർ ഓഡിറ്റോറിയത്തിൽ വിവാഹ സത്ക്കാരം നടക്കും.

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സി.പി.ഐഎം സ്ഥാനാർത്ഥിയായി വി പി സാനു മത്സരിച്ചിരുന്നു. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു സാനു.

https://www.facebook.com/VPSanu/posts/1733807696756776

shortlink

Related Articles

Post Your Comments

Related Articles


Back to top button