Latest NewsNewsInternational

ലോഗാറിൽ അഫ്ഗാന്‍ സേനയുടെ ആക്രമണം; താലിബാന്‍ ഭീകര കമാന്റര്‍ കൊല്ലപ്പെട്ടു

ലോഗര്‍: അഫ്ഗാന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ലോഗാര്‍ പ്രവിശ്യയില്‍ താലിബാന്‍ ഭീകര കമാന്റര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ പ്രതിരോധ വക്താവാണ് വിവരം നല്‍കിയത്. താലിബാന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ അഫ്ഗാനില്‍ നേതൃത്വംനല്‍കുന്ന വൈസുദ്ദീനാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മുന്‍പ് 3 ന്യായാധിപന്മാരെ വധിക്കുന്നതില്‍ മുഖ്യസൂത്രധാരനായിരുന്നു വൈസുദ്ദീന്‍. ജഡ്ജിമാരുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ക്കുകയാണ് താലിബാന്‍ ഭീകരര്‍ ചെയ്തത്. മുഹമ്മദ് ആഖാ ജില്ലയിലെ ബാക്വി അബാദ് മേഖലയില്‍ 3 ന്യായാധിപന്മാരും ഗണ്‍മാന്‍മാരും ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും വധിക്കപ്പെട്ടിരുന്നു.

ALSO READ: മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് മേല്‍ രാജ്യം വിട്ടുപോകാതിരിക്കാനുള്ള നിയന്ത്രണം എടുത്തുകളയുമെന്ന് സൂചന

തുടര്‍ന്ന് താലിബാനെതിരെ ശക്തമായ നീക്കം നടത്തിയ അഫ്ഗാന്‍ സേന വൈസുദിന്റെ ഒളിത്താവളം കണ്ടെത്തി ആക്രമണം നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button