Life Style

സണ്‍ ഗ്ലാസുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ … ഓരോ മുഖത്തിന്റെ ആകൃതിയ്ക്ക് അനുസരിച്ചുള്ളവ മാത്രം തെരഞ്ഞെടുക്കുക

സണ്‍ഗ്ലാസ്സുകള്‍ എന്നും ഫാഷന്റെ ഭാഗമാണ്. ഒരു ജീന്‌സും ടീഷര്‍ട്ടും ഒപ്പം ഒരു സ്‌റ്റൈലന്‍ സണ്‍ഗ്ലാസ്സും വെച്ച് വരുന്ന സുന്ദരിയെ ആരാണ് ഒന്നു ശ്രദ്ധിക്കാത്തത് നിരവധി രൂപങ്ങളിലും ഷെയ്ഡുകളിലും വരുന്ന സണ്‍ഗ്ലാസ്സുകള്‍ ആരുടെയും മനം കവരും. എന്നാല്‍ സ്‌റ്റൈലിനും ഭംഗിക്കും വേണ്ടി മാത്രമല്ല സണ്‍ഗ്ലാസ്സുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സൂര്യന്റെ കത്തുന്ന ചൂടില്‍ നിന്നും അള്‍ട്ര വയലറ്റ് പോലുള്ള മാരക രേശ്മികള്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുക എന്നതാണ് സണ്‍ഗ്ലാസ്സുകളുടെ ലക്ഷ്യം.

എന്ത് കൊണ്ട് സണ്‍ഗ്ലാസ്സ്

1. അള്‍ട്ര വയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം – അള്‍ട്രാ വയലറ്റ് രശ്മികള്‍ തിമിരം, സ്‌നോ ബ്ലൈന്‍ഡ്‌നെസ്സ് തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. കണ്ണുകളെ ബാധിക്കുന്ന സൂര്യതാപമാണ് സ്‌നോ ബ്ലൈന്‍ഡ്‌നെസ്സ് എന്ന് അറിയപ്പെടുന്നത്.

2. ബ്ലൂ ലൈറ്റ് പ്രൊട്ടക്ഷന്‍ – സ്‌പെക്ട്രത്തിലെ നീല വയലറ്റ് എന്നീ നിറങ്ങള്‍ അതികനേരം കണ്ണില്‍ പതിക്കുന്നത്, കണ്ണുകളുടെ കാഴ്ച്ച ശക്തിയെ ബാധിക്കുന്ന മക്കുലാര്‍ ഡീജെനറേഷന്‍ എന്ന അവസ്ഥയ്ക്ക് കാരണമാകും.

3. സുഖപ്രദമായ കാഴ്ച- കോങ്കണ്ണ് പോലുള്ള നേത്രരോഗങ്ങളും കണ്ണുകളെ ബാധിക്കാന്‍ ഉള്ള സാധ്യതയുണ്ട്.

4. സ്‌കിന്‍ കാന്‍സര്‍ – ചര്‍മ്മത്തില്‍ അര്‍ബുദമുണ്ടാക്കുന്നതിന് അള്‍ട്രാ വയലറ്റ് രശ്മികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

മുഖത്തിന്റെ ആകൃതി അനുസരിച്ച് സണ്‍ഗ്ലാസ്സുകള്‍ തിരഞ്ഞെടുക്കാം –

ഹൃദയ മുഖാകൃതിയുള്ളവര്‍ ക്യാറ്റ് ഐ, സ്‌പോര്‍ട്ട് തുടങ്ങിയ മോഡല്‍ സണ്‍ഗ്ലാസ്സുകള്‍ തിരഞ്ഞെടുക്കുക.

വട്ടമുഖം ഉള്ളവര്‍ ക്യാറ്റ് ഐ, സ്‌ക്വയര്‍ തുടങ്ങിയ സണ്‍ഗ്ലാസ്സുകള്‍ തിരഞ്ഞെടുക്കുക

round 1

round real

ഓവല്‍ മുഖമുള്ളവര്‍ വേഫെയറര്‍ സ്‌റ്റൈല്‍, ഏവിയേറ്റര്‍, ഓവര്‍ സൈസ്ഡ് സണ്‍ഗ്ലാസ്സുകള്‍ തിരഞ്ഞെടുക്കാം

oval 1

oval real

ചതുര മുഖം ഉള്ളവര്‍ റൗണ്ട്, ഏവിയേറ്റര്‍, ഷീല്‍ഡ് തുടങ്ങിയവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക

shortlink

Post Your Comments


Back to top button