Life StyleHealth & Fitness

ക്യാൻസർ കുടിവെള്ളത്തിൽ നിന്നും; അറിയേണ്ട കാര്യങ്ങൾ

വാഷിങ്ടൻ എൻവയൺമെന്റ് വര്‍ക്കിങ് ഗ്രൂപ്പ്‌ നടത്തിയ ഗവേഷണത്തിലാണ് വെള്ളം ക്യാൻസർ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതായി പറയുന്നത്. ടാപ്പ് വെള്ളത്തില്‍നിന്നു കാന്‍സര്‍ വരാനുള്ള സാധ്യത ഉണ്ടെന്നാണ് ഗവേഷണ റിപ്പോർട്ട് . വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ആർസെനിക് ആണ് ക്യാൻസറിനു കാരണമാകുന്നത് . മനുഷ്യരിൽ ക്യാൻസർ വർധിക്കാനുള്ള സാദ്ധ്യതകളെ കുറിച്ച് 1990 മുതൽ ഇവർ പഠനങ്ങൾ നടത്തുന്നുണ്ട് .

അടുത്തിടെയാണ് കുടിവെള്ളം പോലും ക്യാൻസർ ഉണ്ടാക്കുമെന്ന് കണ്ടെത്തിയത് . അമേരിക്കയിലെ 48,363 കമ്യൂണിറ്റി വാട്ടര്‍ സിസ്റ്റങ്ങളില്‍ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. വെള്ളത്തില്‍ പലതരം മാലിന്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

അന്തരീക്ഷ മലിനീകരണവും ക്യാൻസർ ഉണ്ടാക്കുന്ന ഒരു കാരണമാണ് . 22 വ്യത്യസ്ത മലിനീകരണ കാരണങ്ങളെ കുറിച്ച് അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസിയും മുന്നറിയിപ്പ് നൽകുന്നു . ഇവയിൽ ഓരോന്നും എത്രത്തോളം ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നും അവർ സൂചിപ്പിക്കുന്നുണ്ട് . അതിൽ ഏറെ പ്രധാനപ്പെട്ടത് ആർസെനിക്കാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button