ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരയോട് അടുക്കുന്നു. ചുഴലിക്കാറ്റ് സുന്ദര്‍ബന്‍ തീരത്തും ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലും വീശിയടിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും മഴ ശക്തമാകുകയാണ്. 135 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് കരയില്‍ പ്രവേശിക്കുക. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് വൈകുന്നേരം ആറ് മുതല്‍ തിങ്കള്‍ രാവിലെ ആറ് വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച്ച പശ്ചിമബംഗാളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: ബുള്‍ബുള്‍ ചുഴലിക്കാറ്റ്; വിമാനത്താവളം 12 മണിക്കൂര്‍ അടച്ചിടും
കേരളത്തിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 130 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 155 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
Post Your Comments