ആലുവ ;പെരിയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട എബിന്‍ ആല്‍ബിയെയും സുഹൃത്തുക്കളായ ആഷിര്‍, ശ്രീജിത്ത് എന്നിവരെയും ആക്രമിച്ച കേസില്‍ 3 പേരെ കോടതി റിമാന്‍ഡ് ചെയ്തു. കരുമാലൂര്‍ മാഞ്ഞാലി പുതുശേരിപ്പറമ്പില്‍ പി.വി. കിരണ്‍ (23), ആലുവ ഫ്രണ്ട്ഷിപ് നഗര്‍ പുത്തന്‍പറമ്പില്‍ ആഷിക് അലിബാവ (22), ആലങ്ങാട് കല്ലുപാലം മാവിന്‍കൂട്ടത്തില്‍ വൈശാഖ് ബേബി (25) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
കേസില്‍ ഒന്നാം പ്രതി പ്രസാദ് അടക്കം 3 പേരെക്കൂടി പിടികിട്ടാനുണ്ട്. മുപ്പത്തടം തണ്ടിരിക്കല്‍ കോളനി പുളിക്കല്‍ പള്ളത്ത് സദാ ജോസിന്റെ മകന്‍ എബിന്‍ ആല്‍ബിയുടെ (25) മൃതദേഹം അഴുകിയ നിലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ടെടുത്തത്. ഒക്ടോബര്‍ 29നു രാത്രി 9.30നു ആല്‍ബിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കമ്പിവടി കൊണ്ട് ആക്രമിക്കുകയും പുഴയുടെ ഭാഗത്തേക്ക് ഓടിക്കുകയും ചെയ്തതായി പ്രതികള്‍ മൊഴി നല്‍കിയെന്നു പൊലീസ് പറഞ്ഞു. ഈ സംഭവത്തിനു ശേഷം ആല്‍ബിയെ കാണാതായി.
അടിപിടി കേസില്‍ റിമാന്‍ഡിലായിരുന്ന ആഷിക്, വൈശാഖ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കുകയും വീണ്ടും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആല്‍ബിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇവരുടെ മര്‍ദനം മൂലമാണ് മരണം സംഭവിച്ചതെന്നു കൃത്യമായി ഉറപ്പിക്കാത്തതിനാല്‍ പ്രതികള്‍ക്കെതിരെ നിലവില്‍ കൊലപാതകക്കുറ്റം ചുമത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
Post Your Comments