Latest NewsKeralaNews

പള്ളിത്തർക്കം: പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഓർത്തഡോക്‌സ് വിശ്വാസികളെ ഒരു സംഘം ആക്രമിച്ചു

കോലഞ്ചേരി: കോലഞ്ചേരി വടവുകോട് പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഓർത്തഡോക്‌സ് വിശ്വാസികളെ ഒരു സംഘം ആക്രമിച്ചു. ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കണക്കുകൂട്ടുന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഒൻപത് മണിയോടെയാണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

വടവുകോട് പള്ളിയിൽ ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. നിലവിൽ ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കൈവശമാണ് പള്ളി.

ALSO READ: സുപ്രീം കോടതി വിധി: കടുത്ത നിലപാട് സ്വീകരിക്കുമെന്ന് യാക്കോബായ വിശ്വാസികൾ; സഭയുടെ ഭീഷണിയുടെ മുമ്പിൽ പിണറായി പതുങ്ങിയോ?

സുപ്രിംകോടതി വിധി നടപ്പാക്കിയതിന് ശേഷം ഓർത്തഡോക്‌സ് വിഭാഗത്തിന് നേരെ കൈയേറ്റ ശ്രമം നടന്നതായി ആരോപണമുണ്ടായിരുന്നു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button