KeralaLatest News

പൂതനയ്ക്ക് ശേഷം ബകൻ പ്രയോഗവുമായി ജി സുധാകരൻ

പൂതന പരാമർശത്തിന്റെ ക്ഷീണം മാറും മുന്നേ ബകൻ പ്രയോഗവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.

തിരുവനന്തപുരം: പൂതന പരാമർശത്തിന്റെ ക്ഷീണം മാറും മുന്നേ ബകൻ പ്രയോഗവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ഇത്തവണ കിഫ്ബിയ്‌ക്കെതിരെയാണ് സുധാകരന്റെ രൂക്ഷ വിമർശനം. ‘പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍മാര്‍ എന്ത് റിപ്പാര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടും. അയാള്‍ രാക്ഷസനാണെന്നും ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണെന്നും’ അദ്ദേഹം വിമര്‍ശിച്ചു.

‘അയാള്‍ ഒരു രാക്ഷസനാണ്. അയാള്‍ ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാന്‍ അയാള്‍ക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യന്‍ അവിടെയിരിക്കുന്നത്.’ മന്ത്രി വിമര്‍ശിച്ചു.കിഫ്ബിയിലെ കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്കില്ല.എന്നിട്ടും ഇതിൽ തലയിടുകയാണെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി പുനസംഘടനയെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷം; ഭാരവാഹികളുടെ പ്രഖ്യാപനം വൈകും

ചീഫ് എഞ്ചിനീയര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ സി.ടി.ഇ.ആണ്. ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.അവിടെ സി.ടി.ഇ. ആയി ഒരു ചീഫ് എഞ്ചിനീയറെ നിയമിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button