ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ബിജെപി നേതാവ് ഉമാ ഭാരതി. പാര്‍ട്ടി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിക്കുള്ള ആദരമാണ് വിധിയെന്നും ഉമാഭാരതി പ്രതികരിച്ചു. അയോധ്യയ്ക്ക് വേണ്ടി ഒരുപാട് പേര്‍ പരിശ്രമിച്ചിട്ടുണ്ട്. അദ്വാനിയുടെ നേതൃത്വത്തിലാണ് തങ്ങള്‍ കഠിനമായി പരിശ്രമിച്ചതെന്നും അതിനാല്‍ ഈ വിധി അദ്വാനിക്കുള്ള ആദരമാണെന്നും ഉമാഭാരതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിശുദ്ധമായ വിധിയാണെന്നും ഉമാഭാരതി പ്രതികരിച്ചു.
READ ALSO: ‘ആരുടെയും വിജയവും പരാജയവുമല്ല’ അയോധ്യ വിധിയില്‍ പ്രതികരിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
അതേസമയം അയോധ്യ കേസില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് വിധിയെ വിജയമായോ പരാജയമായോ ആയി കണക്കാക്കരുതെന്ന് പ്രതികരിച്ചു. വിധി പറഞ്ഞ എല്ലാ ന്യായാധിപന്മാര്‍ക്കും ഇരുപക്ഷത്തുമുണ്ടായിരുന്ന എല്ലാ അഭിഭാഷകന്മാര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനതയുടെ ആഗ്രഹത്തിനും ധാര്‍മികവിശ്വാസത്തിനും നീതി ലഭിക്കുന്ന വിധം നല്‍കിയ വിധിയെ രാഷ്ട്രീയ സ്വയം സേവക സംഘം പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ് അദ്ദേഹം മറ്റെല്ലാ കാര്യങ്ങളും മറന്നു കൊണ്ട് ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാമെന്നും വ്യക്തമാക്കി. അതേസമയം വര്‍ഷങ്ങളായി തുടരുന്ന കേസാണ് ഒടുവില്‍ തീര്‍പ്പായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മോഹന്‍ ഭാഗവത് സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. തര്‍ക്കം അവസാനിക്കണമെന്നാണ് ആര്‍എസ്എസ് നിലപാടെന്ന് വിശദീകരിച്ച ആര്‍എസ്എസ് തലവന്‍ ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും വ്യക്തമാക്കി.
Post Your Comments