കൂർക്ക മികച്ച രോഗപ്രതിരോധശേഷി നൽകുന്ന കിഴങ്ങുവർഗമാണ്. പ്രോട്ടീൻ, വിറ്റാമിൻ സി, അയൺ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, എന്നിവ കൂർക്കയിലുണ്ട്. ശരീരത്തിലെ വിവിധതരം അണുബാധകളെയും കൂർക്ക ഇല്ലാതാക്കും. മികച്ച ഓർമ്മശക്തിയും പ്രദാനം ചെയ്യുന്നതിന് പുറമെ അൽഷിമേഴ്സ് ഉൾപ്പടെ ഗുരുതരമായ ഓർമ്മത്തകരാറുകളും പരിഹരിക്കുന്നു.
ഛർദ്ദിയുള്ളപ്പോൾ ക്ഷീണം മാറാനും ഉന്മേഷം വീണ്ടെടുക്കാനും മികച്ചതാണ് കൂർക്കവെള്ളം. രക്തത്തിലെ കൊളസ്ട്രോൾ നില താഴ്ത്തി ഹൃദയാരോഗ്യം സംരക്ഷിക്കും. (കൊളസ്ട്രോൾ ഉള്ളവർ കൂർക്ക മെഴുക്കുപുരട്ടിയ്ക്ക് പകരം എണ്ണ കുറവുള്ള വിഭവങ്ങൾ മാത്രം കഴിക്കുക.) ഉറക്കക്കുറവ് പരിഹരിക്കാനും സുഖനിദ്ര നൽകാനും കൂർക്ക സഹായിക്കും. ശരീരത്തിന് വേണ്ടത്ര ഊർജ്ജവും പോഷകങ്ങളും നൽകുന്നതിനാൽ കുട്ടികൾക്ക് നൽകാവുന്ന മികച്ച ഭക്ഷണമാണ് കൂർക്ക.തൊണ്ടവേദനയും തൊണ്ടയിൽ അണുബാധയും ഉള്ളപ്പോൾ കൂർക്കയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് കവിൾ കൊള്ളുക. രോഗം ശമിക്കും.
Post Your Comments