Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ജയമോ പരാജയമോ ആയി ഈ വിധിയെ ചിത്രീകരിക്കേണ്ടതില്ല; ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍

കൊച്ചി: ശ്രീരാമജന്മഭൂമിയുമായി ബന്ധപ്പെട്ട് നിയമ നടപടികളുടെയും പ്രക്ഷോഭത്തിന്റെയും ഫലമായുണ്ടായ അന്തിമ വിധി സ്വാഗതാര്‍ഹമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിധിയെ മുഴുവന്‍ സമൂഹവും സന്തോഷത്തോടെ സ്വാഗതം ചെയ്തിരിക്കുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ജയമോ പരാജയമോ ആയി ഈ വിധിയെ ചിത്രീകരിക്കേണ്ടതില്ല. സങ്കുചിതമായ വാദഗതികള്‍ ഉയര്‍ത്തി സമൂഹത്തില്‍ കാലുഷ്യം സൃഷ്ടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തെ പ്രബുദ്ധസമൂഹം കരുതിയിരിക്കണം.പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ നിയമവാഴ്ചയെ അധിക്ഷേപിച്ച് പൊതുസമൂഹത്തിലും സാമൂഹമാധ്യമങ്ങളിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നവരെ സമൂഹം തിരിച്ചറിയണം. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button