മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയപരിധി ഇന്നവസാനിക്കുകയാണ്. നിലവിൽ സർക്കാർ രൂപീകരിക്കാൻ ആരും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിൽ ഇന്ന് അതി നിർണ്ണായകമാണ്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുന്നണിയുടെ ഭാവി തന്നെ പ്രതിസന്ധിലാക്കി പോര് തുടരുകയാണ് സേന.
ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാൻ മറ്റ് വഴികൾ തേടുമെന്ന് പറഞ്ഞ സേന ശരദ് പവാറിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ്. അതേസമയം, ശിവസേനയെ പിന്തുണയ്ക്കണമോ എന്ന കാര്യത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ഇന്ന് തീരുമാനമെടുക്കും. സേനാ നേതാവ് സഞ്ജയ് റാവുത്ത് ഇന്നലെ ശരദ് പവാറിനെ കണ്ടതിനുപിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും പവാറുമായി കൂടിക്കാഴ്ച നടത്തി.
വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍ ഏറ്റവും അധികം തിരിച്ചടി കിട്ടാന്‍ പോകുന്നത് ശിവസേനയ്ക്ക്
സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയാണ് പ്രധാനലക്ഷ്യമെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചത്. അതേസമയം യാതൊiരു വിട്ടുവീഴ്ചക്കും ബിജെപി തയ്യാറല്ല. ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുന്നതിനോട് ബിജെപിക്ക് യോജിപ്പുമില്ല.രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം സംസ്ഥാനം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് പോകുമെന്നാണ് സൂചന.
Post Your Comments