Latest NewsNewsIndia

ബുള്‍ബുള്‍ ചുഴലിക്കാറ്റ്; വിമാനത്താവളം 12 മണിക്കൂര്‍ അടച്ചിടും

ന്യൂഡല്‍ഹി: ബുള്‍ബുള്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 12 മണിക്കൂര്‍ നിര്‍ത്തിവെയ്ക്കും. ശനിയാഴ്ച വൈകിട്ട് ആറ് മുതല്‍ ഞായറാഴ്ച രാവിലെ ആറ് വരെയാകും വിമാനത്താവളം അടച്ചിടുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച വൈകിട്ടോടെ ബുള്‍ബുള്‍ പശ്ചിമ ബംഗാള്‍ തീരത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നൊരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ശാന്തരായിരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

Read also: ബുള്‍ബുള്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button