ഫാസ്റ്റ് ഫുഡിന്റെ കാലത്ത് ശരീരത്തില്‍ ഏതുതരത്തിലുള്ള വിഷാംശങ്ങളാണ് പ്രവേശിക്കുക എന്ന് പറയാന്‍ പറ്റില്ല. നമ്മുടെ ശരീരം മാരക രോഗങ്ങള്‍ക്ക് അടിമപ്പെടും.ഇത് ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ. ശരീരത്തിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്ന പാനീയങ്ങള്‍ അറിഞ്ഞിരിക്കൂ.
കല്ലുപ്പും കായവും ജീരകവും ചേര്‍ത്ത മോര് നല്ലതാണ്. അമിതമായ ആഹാരമോ മദ്യമോ എല്ലാം ശരീരത്തില്‍ എത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ പാനിയത്തിന് സാധിക്കും. ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അളവ് ക്രമികരിച്ച് ജലാംശം നിലനിര്‍ത്താന്‍ ഈ പാനിയത്തിന് കഴിവുണ്ട്. ഉറക്കമില്ലായ്മക്കും ഈ പാനീയമൊരു ഉത്തമ പരിഹാരമാണ്.
കരിമ്പ് ജ്യൂസ് എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. കരിമ്ബ് ജ്യൂസ് മികച്ച ഒരു ഡീടോക്സ് ആണ്. ശരീരത്തിലെ വിഷാംശം ഇത് പുറംതള്ളും. ഗ്ലൈസെമിക് ഇന്‍ഡക്സ് വളരെ കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പോലും കരിമ്ബ് ജ്യൂസ് കുടിക്കാനാകും.
മഞ്ഞള്‍ ചേര്‍ത്ത പാലാണ് മറ്റൊരു പാനീയം. അണുക്കളെയും വിഷവസ്തുക്കളെയും പ്രതിരോധിക്കുന്നതില്‍ മഞ്ഞള്‍ ചേര്‍ത്ത പാലിനോളം കഴിവ് മറ്റൊന്നിനും ഇല്ല. ഇത് കരളിനെ സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
Post Your Comments