KeralaLatest NewsNews

ബുള്‍ബുള്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതിതീവ്രമായി മാറി. ഇതിന്റെ പശ്ചാത്തലത്തിൽ സംസഥാനത്ത് ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് ഒഡീഷയുടെ തീരത്തു നിന്ന് 310 മീറ്റര്‍ അകലെയാണുള്ളത്. ബംഗാള്‍ തീരത്തേക്കാണു നീങ്ങുന്നതെങ്കിലും ഇന്നു വൈകിട്ടോടെ ശക്തി കുറയുമെന്നാണ് സൂചന. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button