തിരുവനന്തപുരം: അയോധ്യ കേസില്‍ ഇന്ന് വിധി വരാനിരികെ സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവികള്‍ക്ക് അടക്കമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കേരളത്തിന്റെ അതിര്‍ത്തികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കി.
അയോധ്യ വിധി വരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 11 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.
റെയില്‍വെ മന്ത്രാലയം എല്ലാ സോണുകളിലേക്കും ഏഴുപേജുള്ള സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. സ്റ്റേഷനുകള്‍, പ്ലാറ്റ്‌ഫോമുകള്‍, തുരങ്കങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തര പരിശോധന നടത്തും. മെട്രോ നഗരങ്ങളിലടക്കം 78 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ സേനയെ നിയോഗിച്ചിട്ടുണ്ട്. റെയില്‍വേ സുരക്ഷാസേനാംഗങ്ങളുടെ അവധി റദ്ദാക്കി.
ട്രെയിനുകളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്‌കാനറുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയുടെ തകരാറുകള്‍ അടിയന്തരമായി തീര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അയോധ്യ ഉള്‍പ്പെടുന്ന മേഖലയില്‍ സമൂഹമാധ്യമ ഉപയോഗത്തിനടക്കം ഡിസംബര്‍ 28 വരെ കര്‍ശന നിയന്ത്രണങ്ങളുണ്ട്.
Post Your Comments