ന്യൂഡല്‍ഹി: അയോധ്യ കേസിലെ വിധി പ്രസ്താവം ആരംഭിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 30 മിനിറ്റിനുള്ളില്‍ വിധി പൂര്‍ണമായും പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. അതേസമയം കേസില്‍ ഒറ്റ വിധി ന്യായമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്ത വിധി പറയില്ല
ഒരൊറ്റ വിധിയാണ് എന്നാണ് ചീഫ് ജസ്റ്റിസ് നല്‍കുന്ന സൂചന. അഞ്ച് ജഡ്ജിമാരും ഒരേ അഭിപ്രായമാണ് കേസില്‍ സ്വീകരിച്ചിരിക്കുന്നത്. എതാടെ കേസില്‍ ഏകകണ്ഠമായ വിധി വരുമെന്ന് ഉറപ്പായി. സാധാരണ ജഡ്ജിമാരുടെ ഇടയില്‍ അഭിപ്രായ ഭിന്നത വന്നാല്‍ സ്വന്തം നിലയില്‍ എല്ലാവരും വിധി രേഖപ്പെടുത്തുകയും ഭൂരിപക്ഷത്തിന്റെ അഭിപ്രായം വിധിയായി സ്വീകരിക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ അയോധ്യ കേസിലെ വിധിയില്‍ ബെഞ്ചിലുള്ള അഞ്ച് ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമാണ്
Post Your Comments