Latest NewsNewsIndia

അമിത് ഷായുടെ വസതിയില്‍ സുരക്ഷായോഗം

ന്യൂഡല്‍ഹി : അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ അമിത് ഷായുടെ വസതിയില്‍ യോഗം ചേരുന്നു. അമിത് ഷായുടെ അധ്യക്ഷതയില്‍ അമിത് ഷായുടെ വസതിയിലാണ് യോഗം ചേരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അയോധ്യ തര്‍ക്കഭൂമി സംബന്ധിച്ച് അല്‍പ്പസമയത്തിനകം സുപ്രീംകോടതി വിധി വരാനിരിയ്ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ വസതിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. യോഗം സംബന്ധിച്ച് വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.

വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍പ്പസമയത്തിനകം അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിയ്ക്കും

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button