തിരുവനന്തപുരം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. ആറ്റിങ്ങല്‍ ദേശീയപാതയില്‍ ആലംകോട് കൊച്ചുവിളമുക്കിന് സമീപത്താണ് അപകടം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാണ് സംഭവം. ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. മരിച്ചവരെല്ലാം കായംകുളം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കായംകുളം പമ്പ ആശ്രമത്തിലെ സ്വാമി ഹരിഹരചൈതന്യ, രാജന്‍ബാബു . അനുരാഗ് , എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നെയ്യാര്‍ ഡാമിലുള്ള ആശ്രമത്തില്‍ നിന്നും പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം. മൃതദേഹങ്ങള്‍ ചിറയില്‍ കീഴ് സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments