അഭിഭാഷകർ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ച സംഭവം; ദേശീയ വനിതാ കമ്മീഷന്‍ കേസ്സെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി അഭിഭാഷക- പൊലീസ് സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഡെപ്യൂട്ടീ പോലീസ് കമ്മീഷണര്‍ മോണിക്കാ ഭരധ്വാജിനെ അഭിഭാഷകര്‍ ആക്രമിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തു. വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ്മയാണ് കേസ്സെടുത്തത്.

ഡല്‍ഹി നോര്‍ത്ത് ഡി.സി.പി മോണിക്ക ഭരദ്വാജിനെ ഒരുകൂട്ടം അഭിഭാഷകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. 17 സെക്കന്റ് നീളുന്ന ദൃശ്യത്തില്‍ അവരെ യൂണിഫോമിലെത്തിയ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്യുന്നതും കാണാം. കൈയ്യേറ്റത്തിനിടെ അവരുടെ 9എംഎം സര്‍വീസ് പിസ്റ്റള്‍ അഭിഭാഷകര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു ദൃശ്യത്തില്‍ ആക്രമിക്കാന്‍ കൂടിനില്‍ക്കുന്നവരോട് തൊഴുകയ്യുമായി ഒരു പോലീസുദ്യോഗസ്ഥ നില്‍ക്കുന്ന കാഴ്ച ഏറെ ആശങ്കയുണ്ടാക്കുന്നതായും വനിതാ കമ്മീഷന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ഞങ്ങള്‍ സ്വമേധയാ കേസ്സ് എടുത്തിരിക്കുകയാണ്. ഡല്‍ഹി പോലീസിനും ബാര്‍കൗണ്‍സിലിനും പ്രത്യേകം കത്ത് നല്‍കിക്കഴിഞ്ഞു. വീഡിയോ ദൃശ്യത്തില്‍ കാണുന്നവര്‍ക്കെതിരെ എല്ലാം കേസ്സെടുത്ത് പ്രത്യേകം അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം നല്‍കിയതായി രേഖാ ശര്‍മ്മ അറിയിച്ചു.

ALSO READ:  അഭിഭാഷക- പൊലീസ് സംഘർഷം: മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോസ്ഥയെ അഭിഭാഷകര്‍ കെയേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഡിസിപിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന് ഇരുമ്പു ദണ്ഡുകളും ചെയിനും മറ്റുമുപയോഗിച്ച് മര്‍ദിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട ചെയ്തു. അവരെ തള്ളിമാറ്റി അഭിഭാഷകര്‍ അപമര്യാദയായി പെരുമാറി. ഡിസിപിയുടെ ചുമലിലും കോളറിലും പിടിച്ച് പിന്നോട്ട് തള്ളി. സംഘത്തില്‍ എല്ലാവരും പുരുഷന്മാരായിരുന്നു.

Share
Leave a Comment