Latest NewsKeralaIndia

വേണാട് എക്സ്പ്രസ്സ് പുതുപുത്തൻ രൂപത്തിൽ, ഇതിനെ ഇതുപോലെ സംരക്ഷിക്കണമെന്ന അപേക്ഷയുമായി യാത്രക്കാർ

സ്ഥിരം യാത്രക്കാരുടെ ആവശ്യം ഒന്നുമാത്രം, ഇപ്പോഴുള്ള ഈ സീറ്റുകൾ എല്ലാം ഇതുപോലെ കാണാൻ, സീറ്റുകൾ കുത്തിവരക്കുകയും നശിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ ഇതിൽ സിസിടിവി സ്ഥാപിക്കണമെന്ന്.

വേണാട് എക്സ്പ്രസ് പുതിയ കൊച്ചുകളുമായി പുതിയ രൂപത്തിലെത്തിയത് യാത്രക്കാർക്ക് അത്ഭുതവും സന്തോഷവും ഉളവാക്കി. വിമാനത്തിന്റെ ഉൾവശം പോലെ മനോഹരമായ കോച്ചിൽ ഒട്ടും ഞെരുങ്ങാതെ കാലുകൾ നീട്ടിയിരിക്കാനും സാധിക്കും. സ്ഥിരം യാത്രക്കാരുടെ ആവശ്യം ഒന്നുമാത്രം, ഇപ്പോഴുള്ള ഈ സീറ്റുകൾ എല്ലാം ഇതുപോലെ കാണാൻ, സീറ്റുകൾ കുത്തിവരക്കുകയും നശിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ ഇതിൽ സിസിടിവി സ്ഥാപിക്കണമെന്ന്.

എസി ചെയർ കോച്ചിൽ സ്ഥലം എവിടെയെത്തിയെന്നറിയാനുള്ള എൽഇഡി ബോർഡ് വൈകാതെ സജ്ജമാകും, കൂടാതെ ടോയിലറ്റിൽ ആളുണ്ടോയെന്നറിയാൻ വാതിലിൽ തന്നെ ഇൻഡിക്കേഷൻ തെളിയും.മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സീറ്റിനരികിൽ തന്നെ ചാർജ് പോയിന്റുകൾ ലഭ്യമാണ്. ഇതെല്ലം യാത്രക്കാരെ അതീവ സന്തോഷത്തിൽ ആക്കിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button