Kerala

സീനിയർ സിറ്റിസൺ തിരിച്ചറിയൽ കാർഡ്: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് നിർദേശം

തിരുവനന്തപുരം: സാമൂഹ്യനീതി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നോ മറ്റ് സർക്കാർ വകുപ്പ്/ഏജൻസികൾ മുഖേനയോ വൃദ്ധജനങ്ങൾക്കായി സീനിയർ സിറ്റിസൺസ് കാർഡ് വിതരണം ചെയ്യുന്നില്ലെന്നും സാമൂഹ്യനീതി ഡയറക്ടറേറ്റ് മുഖേന നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങളെ സംബന്ധിച്ച വിവരങ്ങൾ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sjdkerala.gov.in ൽ ലഭ്യമാണെന്നും സാമൂഹ്യനീതി ഡയറക്ടറേറ്റ് അറിയിച്ചു. സീനിയർ സിറ്റിസൺ തിരിച്ചറിയൽ കാർഡ്‌നായി സാമൂഹ്യനീതി ഓഫീസർക്ക് ഡയറക്ടറേറ്റിൽ അപേക്ഷ നൽകണമെന്ന രീതിയിൽ ചില ഓൺലൈൻ വെബ്‌സൈറ്റുകളിൽ വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് അറിയിപ്പ് നൽകിയത്.

shortlink

Post Your Comments


Back to top button