
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തോക്കുകള്‍ പിടികൂടി. ദുബായില്‍ നിന്ന് എത്തിയ പാലക്കാട് സ്വദേശിയില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിൽ ആറ് തോക്കുകളാണ് പിടികൂടിയത്. തോക്കുകള്‍ പല ഭാഗങ്ങളായി വേര്‍പെടുത്തി ബാഗേജില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അതേസമയം തോക്കുകള്‍ റൈഫിള്‍ ക്ലബ്ബിലേക്ക് എത്തിക്കാനായി കൊണ്ടുവന്നതാണ് എന്നാണ് ഇയാള്‍ വിശദീകരണം നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
Post Your Comments