KeralaLatest NewsNews

‘ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവന്‍’ മരണത്തിന് കീഴടങ്ങിയ ലാല്‍സന് കണ്ണീര്‍ കുറിപ്പുമായി നന്ദു മഹാദേവ

കാന്‍സര്‍ രോഗികള്‍ക്ക് എന്നും കരുത്തു പകര്‍ന്ന ലാല്‍സണ്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ക്യാന്‍സറിന്റെ പിടിയിലും ആത്മവിശ്വാസത്തോടെ പോരാടിയ മാതൃകാ യുവത്വമാണ് വിടപറഞ്ഞത്. ലാല്‍സന്റെ മരണവാര്‍ത്ത പങ്കുവെച്ചത് നന്ദു മഹാദേവയാണ്. രണ്ട് വര്‍ഷക്കാലമായി ക്യാന്‍സര്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു ലാല്‍സന്‍. ‘അടക്കാന്‍ കഴിയാത്ത ചങ്ക് തകരുന്ന സങ്കടം ഉണ്ടെങ്കിലും ചേട്ടനെ ഓര്‍ത്തു കരയില്ല ഞാന്‍.അത് ആ ആത്മാവിനോട്. ഞാന്‍ കാണിക്കുന്ന ഏറ്റവും വലിയ തെറ്റ് ആകും ! മരിക്കുന്ന ദിവസമായ ഇന്ന് രാവിലെ പോലും സമൂഹത്തിന് ഊര്‍ജ്ജം കൊടുക്കുയാണ് അദ്ദേഹം ചെയ്തതെന്ന് നന്ദു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറേനാളായി ഉമിനീരു പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ലാല്‍സണ്‍. വയറില്‍ക്കൂടി ട്യൂബ് ഇട്ട് അതുവഴി ഭക്ഷണം നല്‍കുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് ഈ ട്യൂബ് വയറിനുള്ളില്‍ പോയിരുന്നു. ഇന്നു രാവിലെ ലാല്‍സണ്‍ ഇട്ട പോസ്റ്റില്‍ ട്യൂബ് പുറത്തെത്തിയ സന്തോഷം അറിയിച്ചിരുന്നു.”ദൈവത്തിന്റെ വലിയ കാരുണ്യം വയറിനുള്ളില്‍ പോയ ട്യൂബ് ഏകദേശം പത്തു മിനിറ്റ് മുന്‍പ് പുറത്തു വന്നു”

”ഒഴിഞ്ഞു പോയത് വലിയ ഒരു സര്‍ജ്ജറി ആണ് ഏകദേശം ഒമ്പതു സര്‍ജ്ജറി ഈ വര്‍ഷം തന്നെ നടന്ന എന്റെ ശരീരം ഇനി ഒരു സര്‍ജ്ജറി കൂടി താങ്ങാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു പക്ഷെ ഈ ട്യൂബ് ഇങ്ങനെ പുറത്തു വന്നില്ലെങ്കില്‍ സര്‍ജ്ജറി അല്ലാതെ വേറെ വഴി ഇല്ലായിരുന്നു”

”എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി. എല്ലാറ്റിലും ഉപരി സര്‍വശക്തനായ ദൈവത്തിനോട് നന്ദി. ജീവിതം പൊരുതി നേടാന്‍ ഉള്ളതാണെങ്കില്‍ പൊരുതി നേടുക തന്നെ ചെയ്യും”

അവസാനമായി ഇന്നു രാവിലെ കൊച്ചി ലേക്ഷോര്‍ ഹോസ്പിറ്റലില്‍ നിന്ന് ലാല്‍സണ്‍ കുറിച്ചതിങ്ങനെയായിരുന്നു.

നന്ദുവിന്റെ പോസ്റ്റ് വായിക്കാം

ഇതുവരെ എനിയ്ക്ക് നഷ്ടപ്പെട്ട
എന്റെ ശരീര അവയവങ്ങളെക്കാൾ
എത്രയോ മടങ്ങ് പ്രധാന്യമുള്ളതായിരുന്നു
എനിക്കെന്റെ ലാൽസൻ ചേട്ടൻ !!

അതൊക്കെ നഷ്ടപ്പെടുമ്പോൾ എനിക്ക് സങ്കടം ഉണ്ടായില്ല !!

പക്ഷേ ഇത്……..!!!!!!

എന്ത് ചെയ്താലും മുന്നിൽ നിൽക്കുമായിരുന്നു..!!
ഇപ്പോൾ ദേ മരണത്തിന്റെ കാര്യത്തിലും ഏട്ടൻ ഞങ്ങളെക്കാൾ മുന്നിൽ കയറി !!

ചേട്ടൻ വേഗം തിരിച്ചു വരാൻ വേണ്ടിയാണ് ഞാൻ 1008 പടി കയറി മുരുഖനോട് പ്രാർഥിച്ചത്..

അടക്കാൻ കഴിയാത്ത ചങ്ക് തകരുന്ന സങ്കടം ഉണ്ടെങ്കിലും ചേട്ടനെ ഓർത്തു കരയില്ല ഞാൻ..!
അത് ആ ആത്മാവിനോട്
ഞാൻ കാണിക്കുന്ന ഏറ്റവും
വലിയ തെറ്റ് ആകും !!
മരിക്കുന്ന ദിവസമായ ഇന്ന്
രാവിലെ പോലും സമൂഹത്തിന്
ഊർജ്ജം കൊടുക്കുയാണ്
അദ്ദേഹം ചെയ്തത്..!!

ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവൻ !!
കാരുണ്യത്തിന്റെ മൂർത്തിയായിരുന്നു..
കഴിയുന്ന സമയത്ത് ആയിരങ്ങളെ സഹായിച്ചവൻ !!!

ആ ജീവിതം എല്ലാവരും മാതൃകയാക്കേണ്ടതാണ്..!!
ശാരീരികമായ വേദനകളെ മാറ്റി
നിർത്തിയാൽ മരിക്കുന്ന നിമിഷം
വരെയും പൂർണ്ണ സന്തോഷവാൻ ആയിരുന്നു അദ്ദേഹം !!

അതുപോലെ സ്റ്റെഫിചേച്ചി എന്ന മാലാഖയുടെ സ്നേഹം പറയാതെ ലാൽസൻ എന്ന അധ്യായം പൂർണ്ണമാകില്ല !!

അതിജീവനം എന്ന ഞങ്ങളുടെ കൂട്ടായ്മയുടെ ജീവനാഡി ആയിരുന്നു ലാലുച്ചേട്ടൻ..
ആ ദൈവീകമായ കൂട്ടായ്മയുടെ പ്രത്യേകത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു..
വീണു പോകുമ്പോൾ പരസ്പരം താങ്ങാകുന്ന അതിജീവനം കൂട്ടായ്മ..!!
പ്രശ്നങ്ങളിൽ പരസ്പരം ആശ്വാസം പകരുന്ന കുടുംബം അതാണ് അതിജീവനം..
ലാലു ചേട്ടന്റെ സ്വപ്നം ആയിരുന്നു
അതിജീവനത്തിന്റെ സ്നേഹ കരങ്ങൾ
ലോകം മുഴുവൻ എത്തപ്പെടണം എന്നത്..!!

ആ ലക്ഷ്യം പൂർത്തീകരിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന്
അദ്ദേഹത്തിന്റെ ആത്മാവിന് മുമ്പിൽ
ഈ അവസരത്തിൽ ഞങ്ങൾ
പ്രതിജ്ഞ ചെയ്യുന്നു !!

പ്രിയ ലാൽസൻ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു..
പ്രണാമം !!

https://www.facebook.com/nandussmahadeva/posts/2581375465278248

shortlink

Related Articles

Post Your Comments

Related Articles


Back to top button