Latest NewsKerala

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല് ; ചെയര്‍മാനും പ്രതിപക്ഷാവനിതാ കൗണ്‍സിലര്‍ക്കുമടക്കം നിരവധി പേർക്ക് മർദ്ദനം

ചെയര്‍മാന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ അക്രമണം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

പൊന്നാനി: പൊന്നാനി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായ സംഘർഷത്തിൽ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു.യു ഡി എഫ് വനിതാ കൗണ്‍സില്‍സിലര്‍മാരുള്‍പ്പടെയുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യു ഡി എഫ് കൗണ്‍സിലര്‍മാരായ അതീഖ്, പത്മാവതി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ചെയര്‍മാന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ അക്രമണം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

അതേസമയം യു ഡി എഫ് കൗണ്‍സിലര്‍ ചെയര്‍മാനെ കയേറ്റം ചെയ്യുകയും ചെയ്തതായി പരാതി ഉയര്‍ന്നു.മര്‍ദ്ദനമേറ്റ ചെയര്‍മാന്‍ താലൂക്കാശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്. തലകറക്കവും ശാരീരിക അവശതയും അനുഭവപ്പെട്ട ചെയര്‍മാനെ മറ്റു കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.പ്രതിപക്ഷത്തുള്ളവര്‍ ചായ കുടിക്കുന്നതിനെ ഭരണപക്ഷത്തെ ചിലര്‍ പരിഹസിച്ചതാണ് പ്രശ്നങ്ങള്‍ക്കു തടക്കം. ഇതിനെച്ചൊല്ലിയുള്ള ബഹളമാണ് അടിപിടിയില്‍ അവസാനിച്ചത്.

shortlink

Post Your Comments


Back to top button