Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsHealth & Fitness

കമ്പ്യൂട്ടറുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

പുതുയുഗമെന്നത് കമ്പ്യൂട്ടര്‍ യുഗമാണ്.. പ്രകൃതിയോട് ഇണങ്ങി പേപ്പറിനോട് വിട പറഞ്ഞ് (പേപ്പര്‍ലെസ്,) സ്മാര്‍ട്ടായ ഒരു കാലത്തിലേക്കാണ് മനുഷ്യര്‍ കാലെടുത്ത് വെയ്ക്കുന്ന ഈ കാലഘട്ടത്തില്‍ കമ്പ്യൂട്ടര്‍ എന്നത് ഏവര്‍ക്കും തളളിക്കളയാനാവാത്ത ഒരു ഘടകമാണ്.

കമ്പ്യൂട്ടര്‍ സ്ഥാപിക്കുമ്പോഴും അത് പ്രവര്‍ത്തിപ്പിക്കുമ്പോഴും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കമ്പ്യൂട്ടര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നതിനെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ വായിക്കാം.

1)കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നയാളുടെ തലയും കഴുത്തും അല്‍പം ഉയര്‍ത്തിവെക്കണം. മുഖം സ്‌ക്രീനിനു നേരെയായിരിക്കണം.

2)സ്‌ക്രീനും കീബോര്‍ഡും നിങ്ങള്‍ക്ക് നേരെയായിരിക്കണം. സ്‌ക്രീന്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് എളുപ്പം കാണാവുന്ന തരത്തില്‍ കൃത്യമായ ഫോക്കല്‍ ദൂരത്തിലായിരിക്കണം.

3)മൗസ് ഒന്നിടവിട്ട ദിവസങ്ങളിലായി ഇരു കൈകളിലും മാറിമാറി ഉപയോഗിക്കണം.

4)നിങ്ങള്‍ കീബോര്‍ഡ് നോക്കാതെ ടൈപ്പ് ചെയ്യുന്നയാളാണെങ്കില്‍ സ്‌ക്രീന്‍ ഐ ലൈനിനു തൊട്ടുതാഴെയായിരിക്കണം.ടൈപ്പിങ് സ്‌കില്‍ കുറവാണെങ്കില്‍ സ്‌ക്രീന്‍ കുറേക്കൂടി താഴെയായി ഉറപ്പിക്കുന്നതാണ് നല്ലത്.

5) കീബോര്‍ഡ് വളരെ ഉയരത്തില്‍വെച്ചാല്‍ നിങ്ങളുടെ മുതുകിന് വേദനവരാനിടയുണ്ട്.

6)ഇരിക്കുന്ന കസേരയ്ക്ക് ബാക്ക് സപ്പോര്‍ട്ട് ഉണ്ടായിരിക്കണം. കസേര ഡെസ്‌കുമായി പറ്റാവുന്നത്ര അടുത്തായിരിക്കണം.

shortlink

Post Your Comments


Back to top button