Latest NewsKeralaNews

നിരക്ക് വർധനയ്ക്ക് പിന്നാലെ സർചാർജ് കൂടി ഈടാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി

തിരുവനന്തപുരം: നിരക്ക് വർധനയ്ക്ക് പിന്നാലെ എല്ലാ ഉപയോക്താക്കളിൽ നിന്നും യൂണിറ്റിനു 13 പൈസ നിരക്കിൽ സർചാർജ് ഈടാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി. ഏപ്രിൽ – ജൂൺ കാലയളവിൽ ഉൽപാദനത്തിലും വാങ്ങലിലും ഉണ്ടായ അധികച്ചെലവു ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യവുമായി വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മിഷനെ സമീപിച്ചിരിക്കുന്നത്. അനുമതി ലഭിച്ചാൽ ഒരു മാസം 100 യൂണിറ്റ് മാത്രം ഉപയോഗിക്കുന്നവർക്കുപോലും 2 മാസത്തെ ബില്ലിൽ 26 രൂപ കൂടും. ബോർഡിന്റെ ആവശ്യം തള്ളാൻ നിയമപ്രകാരം കമ്മിഷനു സാധിക്കില്ല. 10 പൈസയെങ്കിലും അനുവദിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ പോലും പ്രതിമാസം 100 യൂണിറ്റ് മാത്രം ഉപയോഗിക്കുന്നവർക്ക് 2 മാസത്തെ ബില്ലിൽ 20 രൂപ കൂടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button