തൃശൂര്‍ : വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്‍ത്തിക് ഒടുവിൽ പിടിയിൽ. വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പു നടത്തിയ കേസില്‍ വിപിന്‍ ഒളിവിലായിരുന്നു. വിപിന്റെ അമ്മ ശ്യാമളയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഐപിഎസുകാരനാണെന്നും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറാണെന്നും തെറ്റിദ്ധരിപ്പിപിച്ച് അമ്മയും മകനും ചേർന്നായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍നിന്നായി ഇരുവരും ചേര്‍ന്ന് രണ്ട് കോടിയോളം രൂപ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ പണം ഉപയോഗിച്ച് 12 ഓളം ആഢംബരകാറുകള്‍ വാങ്ങുകയും ഇത് മറിച്ചുവിറ്റ് പണമുണ്ടാക്കുകയുമായിരുന്നു.
തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവര്‍ക്ക് ഗുരുവായൂര്‍ താമരയൂരില്‍ ഫ്‌ളാറ്റുമുണ്ട്. ഫ്‌ളാറ്റിലെ വിലാസത്തിലുള്ള ആധാര്‍ നല്‍കിയാണ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നത്. തുടർന്ന് ഒരു ബാങ്കില്‍നിന്ന് വായ്‌പെടുത്തതിന്റെ തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കിയതായുള്ള രേഖകള്‍ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കില്‍ നല്‍കുക. അഞ്ചുലക്ഷം രൂപ മിനിമം ബാലന്‍സായി കാണിക്കുകയും ചെയ്യും.
Post Your Comments