Latest NewsIndiaNews

രണ്ട് അന്ധ അധ്യാപകര്‍ ചേര്‍ന്ന് 15 കാരിയായ അന്ധ വിദ്യാര്‍ത്ഥിനിയെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കി

പാലൻ‌പൂർ: ക്ഷേത്രനഗരമായ അംബാജിയിൽ ഒരു സ്വകാര്യ ട്രസ്റ്റ് നടത്തുന്ന സ്‌കൂളിൽ 15 വയസുള്ള അന്ധയായ പെൺകുട്ടിയെ രണ്ട് അന്ധരായ അധ്യാപകർ നാലുമാസക്കാലം നിരവധി തവണ ബലാത്സംഗം ചെയ്തതായി പരാതി. അധ്യാപകരില്‍ ഒരാള്‍ 62 കാരനാണ്.

കഴിഞ്ഞ മാസം ദീപാവലി അവധിക്കായി പതൻ ജില്ലയിലെ രാധൻപൂർ താലൂക്കിലെ ജന്മനാടായ പ്രേംനഗർ ഗ്രാമത്തിലേക്ക് പോയ പെൺകുട്ടി അമ്മായിയോട് തനിക്ക് നേരിട്ട ദുരവസ്ഥ തുറന്നു പറഞ്ഞ ശേഷമാണു അധ്യാപകർക്കെതിരെ കേസെടുത്തത്.

അവധിക്കാലം കഴിഞ്ഞപ്പോൾ പെൺകുട്ടി സ്‌കൂളിലേക്ക് പോകാൻ വിസമ്മതിച്ചപ്പോള്‍ വീട്ടുകാര്‍ കാര്യം തിരക്കി. അപ്പോഴാണ് ചമൻ താക്കൂർ (62), ജയന്തി താക്കൂർ (30) എന്നീ രണ്ട് അധ്യാപകര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തുന്നത്.

ജന്മനാട്ടിൽ എട്ടാം ക്ലാസ് വരെ പഠിച്ച ശേഷം ജൂലൈയിൽ സംഗീതം പഠിക്കാൻ പെൺകുട്ടി ഈ സ്കൂളിൽ പ്രവേശനം നേടിയത്. വികലാംഗരായ വിദ്യാർത്ഥികൾക്ക് പുനരധിവാസവും തൊഴിൽ പരിശീലനവും ഈ സ്കൂൾ നൽകുന്നു. സ്കൂളിന്റെ ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.

രണ്ട് മാസം മുമ്പാണ് ജയന്തി താക്കൂർ സംഗീതപഠനം മുറിയില്‍ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് നവംബർ നാലിന് പെൺകുട്ടിയുടെ അമ്മായി നൽകിയ പരാതിയിൽ പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം ചമൻ താക്കോറും ഒരേ മുറിയിൽ വെച്ച് ബലാത്സംഗം ചെയ്തു. നവരാത്രി ഉത്സവം ആരംഭിക്കുന്നതിന്റെ തലേദിവസം ജയന്തി വീണ്ടും ബലാത്സംഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

സ്‌കൂളിലെ മറ്റ് മൂന്ന് അധ്യാപകരോട് ഇതെപ്പറ്റി വെളിപ്പെടുത്തിയതിന് ശേഷമാണ് ലൈംഗികാതിക്രമങ്ങൾ അവസാനിപ്പിച്ചതെന്ന് പെൺകുട്ടി പറഞ്ഞു.

കേസ് വിശദമായി അന്വേഷിച്ചുവരികയാണെന്നും ഒളിവില്‍ രണ്ട് അധ്യാപകരെ കണ്ടെത്താൻ തെരച്ചില്‍ ആരംഭിച്ചതായും പോലീസ് ഇൻസ്പെക്ടർ അംബാജി ജെ ബി അഗ്രാവത്ത് പറഞ്ഞു.

പാലൻ‌പൂരിനടുത്തുള്ള ഗാദ് ഗ്രാമത്തിലാണ് ചമൻ താമസിക്കുന്നത്. ബനസ്‌കന്തയിലെ ഭാഭർ പട്ടണത്തിലാണ് ജയന്തിയുടെ താമസം. പരാതി നൽകിയതിനെ തുടർന്ന് ഇരുവരെയും സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ടു.

സ്ഥാപനത്തിന് അഞ്ച് വർഷത്തോളം പഴക്കമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button