ദുബായ് : യു.എ.ഇയിലെ വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ടെലികോം മന്ത്രാലയം. യുഎഇയില്‍ വാട്‌സ്ആപ്പ്, ഇന്റര്‍നെറ്റ് വോയ്‌സ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ പിന്‍വലിയ്ക്കും. യുഎഇ ടെലികോം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിരോധനം പിന്‍വലിച്ചാല്‍ സാധാരണ ലോക്കല്‍ കോളുകള്‍ വിളിക്കുന്ന പോലെ ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് കോളുകളും വിളിയ്ക്കാം. മെസ്സെഞ്ചര്‍ കോളുകള്‍ക്കും വിലക്ക് നീക്കിയേക്കും.
യുഎഇയില്‍ വാട്‌സ് ആപ്പ് കോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതില്‍ മുമ്പ് മുതിര്‍ന്ന ബിസിനസ്സുകാരന്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. മാതൃരാജ്യത്തൊഴികെ ബാക്കി എല്ലാ രാജ്യങ്ങളിലേയ്ക്കും വാട്‌സ് ആപ്പ്-ഇന്റര്‍നെറ്റ് കോളുകള്‍ക്ക് അനുമതിയുണ്ട്. ബിസിനസ്സുകാര്യ ഞങ്ങളെപോലെയുള്ളവര്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മാത്രമല്ല വിവിധ രാജ്യങ്ങളിലായ വ്യാപിച്ചുകിടക്കുന്ന സ്ഥാപനങ്ങളിലേയ്ക്ക് വളരെ അത്യാവശ്യകാര്യം സംസാരിക്കുന്നതിന് ലോകത്തിന്റെ ഏത് കോണിലേയ്ക്കും സൗജന്യമായി വിളിയ്ക്കാന്‍ കഴിയുന്ന വാട്‌സ്ആപ്പ്-ഇന്റര്‍നെറ്റ് കോളുകള്‍ എന്റെ മാതൃരാജ്യമായ യുഎഇയില്‍ മാത്രം വിലക്ക് ഏര്‍പ്പെടുത്തിയത് കുറച്ച് ബുദ്ധിമുട്ടിലാക്കി. ഇക്കാര്യത്തെ കുറിച്ച് വളരെയധികം ആളുകള്‍ മുമ്പും പരാതി ഉന്നയിച്ചിരുന്നു.
Post Your Comments