തിരുവനന്തപുരം: വാര്‍ഷിക പദ്ധതി 30 ശതമാനം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ മുന്‍ഗണന നല്‍കേണ്ടവയുടെ പട്ടിക തയാറാക്കാന്‍ നിര്‍ദേശിച്ചതായും വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ഒരു വര്‍ഷം 16 ശതമാനം വീതം സര്‍ക്കാരിന്റെ ചെലവ് കൂടുകയാണ്. എന്നാല്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുട്ടുവന്നിട്ടില്ലെന്നും മന്ത്രി പറയുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ ഇ വേ ബില്‍ നല്കിയാല് മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ നല്കിയ ജിഎസ്ടി ബില്‍ പരിശോധിക്കാൻ കഴിയൂ. എല്ലാ ഇനങ്ങളിലേയും കുറവ് കൂട്ടിയാല്‍ ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ 19,463 കോടി രൂപയുടെ കുറവുണ്ടാകും. ഗള്‍ഫില്‍ നിന്നുള്ള മടങ്ങിവരവ് കൂടിയതാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കൂട്ടാനിടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന് വാങ്ങാവുന്ന വായ്പയില്‍ കേന്ദ്രസര്‍ക്കാര്‍ 6,645 കോടി രൂപ വെട്ടിക്കുറച്ചു. അതിനു പുറമേ കേന്ദ്ര നികുതി വിഹിതത്തില്‍ ഈ വര്‍ഷം 5,370 കോടി രൂപയുടെ കുറവുണ്ടാകും. കോര്‍പറേറ്റ് നികുതിയില്‍ 1,75,000 കോടി രൂപയുടെ ഇളവു കേന്ദ്രം പ്രഖ്യാപിച്ചതിന്റെ ഫലമായാണിതെന്നും മന്ത്രി പറയുകയുണ്ടായി.
Post Your Comments