വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ച് എറണാകുളം റീജനൽ കോഓപറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ). ടെക്നിക്കൽ സൂപ്രണ്ട്, ടെക്നിക്കൽ സൂപ്രണ്ട്-ഡെയറി, ഡെയറി കെമിസ്റ്റ്/ ഡെയറി ബാക്ടീരിയോളജിസ്റ്റ്, അസിസ്റ്റന്റ് മാർക്കറ്റിങ് ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് പഴ്സനേൽ ഓഫീസർ, സിസ്റ്റം സൂപ്പർവൈസർ, മാർക്കറ്റിങ് ഓർഗനൈസർ, ജൂനിയർ സൂപ്പർവൈസർ–പി ആൻഡ് ഐ, ലാബ് അസിസ്റ്റന്റ്, ടെക്നീഷ്യൻ (ബോയിലർ) ഗ്രേഡ് II, ടെക്നീഷ്യൻ (റഫ്രിജറേഷൻ) ഗ്രേഡ് II, ടെക്നീഷ്യൻ (ഇലക്ട്രീഷൻ) ഗ്രേഡ് II, ടെക്നീഷ്യൻ (ജനറൽ) ഗ്രേഡ് II, ഡ്രൈവർ ഗ്രേഡ് II, പ്ലാന്റ് അറ്റൻഡർ ഗ്രേഡ് III എന്നീ തസ്തികളിലാണ് അവസരം.
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒന്നിലേറെ തസ്തികയിൽ അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷയും ഫീസും നൽകണം. 124 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ, ഗ്രൂപ്പ് ഡിസ്കക്ഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.milma.com/
അവസാന തീയതി : നവംബർ 11
Post Your Comments