Latest NewsKeralaNews

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​റസ്റ്റ് : പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമിങ്ങനെ

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ പ്രതികൾക്ക് ജാമ്യമില്ല. ക​ണ്ണൂ​ർ പാ​ല​യാ​ട്ടെ സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സ്‌ നി​യ​മ​വി​ദ്യാ​ർ​ഥി കോ​ഴി​ക്കോ​ട്‌ തി​രു​വ​ണ്ണൂ​ർ പാ​ലാ​ട്ട്‌​ന​ഗ​ർ മ​ണി​പ്പൂ​രി വീ​ട്ടി​ൽ അ​ല​ൻ ഷു​ഹൈ​ബ്‌ (20) , ക​ണ്ണൂ​ർ സ്‌​കൂ​ൾ ഓ​ഫ്‌ ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി ഒ​ള​വ​ണ്ണ മൂ​ർ​ക്ക​നാ​ട്‌ പാ​ന​ങ്ങാ​ട്ടു​പ​റ​മ്പ്‌ കോ​ട്ടു​മ്മ​ൽ വീ​ട്ടി​ൽ താ​ഹ ഫൈ​സ​ൽ (24) എ​ന്നി​വ​രു​ടെ അപേക്ഷ യു​എ​പി​എ പ്ര​ത്യേ​ക കോ​ട​തി കൂ​ടി​യാ​യ പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ്‌ കോ​ട​തി തള്ളി.

യുഎപിഎ നില നിൽക്കുന്നതിനാൽ ജാമ്യം നല്കാൻ ആകില്ലെന്ന് കോടതി അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും, പ്രതികൾ പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോടതിയെ അറിയിച്ചു. അതേസമയം യു​വാ​ക്ക​ളെ ജ​യി​ലി​ല്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഭാ​ഗം ന​ല്‍​കി​യ അ​പേ​ക്ഷ കോടതി പരിഗണിച്ചു. പ്ര​തി​ക​ളെ കാ​ണാ​ൻ അ​ഭി​ഭാ​ഷ​ക​ർ​ക്ക് കോ​ട​തി അ​നു​മ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്‌​ച​യാ​ണു പ​ന്തീ​രാ​ങ്കാ​വ്‌ പോ​ലീ​സ്‌ മാ​വോ​യി​സ്റ്റ് അ​നു​ഭാ​വി​ക​ളാ​ണെ​ന്ന കു​റ്റം ചു​മ​ത്തി ഇവരെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌.

Also read :സിപിഐ മാവോയിസ്റ്റിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button