കൊച്ചി : ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ സ്വർണ്ണ വില. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. പവന് 240 രൂപയും,ഗ്രാമിന് 30രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,590 രൂപയും പവന് 28,720 രൂപയുമായിരുന്നു വില. നാലാം തീയതി ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില.
നവംബർ ഒന്ന് മുതൽ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നിത്. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ഇന്നത്തെ നിരക്ക് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,485.20 ഡോളറാണ്.
വെള്ളി വിലയിൽ നേരിയ വർധനയുണ്ടെന്നാണ് റിപ്പോർട്ട്. ഗ്രാമിന് 48.78 എന്ന നിലയിലാണ് വ്യാപാരം. എട്ടു ഗ്രാം വെള്ളിയ്ക്ക് 390.24ഉം, ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,750 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,700 രൂപയായിരുന്നു വില.
Post Your Comments