ചെന്നൈ: യുവാവിന് സ്വിഗി ഡെലിവറി ബോയിയുടെ മര്‍ദ്ദനം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവാവിനെ സ്വിഗി ഡെലിവറി ബോയി മര്‍ദിച്ചതെന്നാണ് പരാതി. ബാലാജി എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ചെന്നൈയില്‍ ഞായറാഴ്ചയാണ് സംഭവം. യുവാവിന്റെ പരാതിയില്‍ ഡെലിവറി ബോയി ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറ്‌സറ്റ് ചെയ്തു.
ALSO READ: ഇത് മനക്കരുത്ത്; സോഷ്യല്‍ മീഡിയയില്‍ താരമായി ഈ ഡെലിവറി ബോയ്
സംഭവം നടന്ന ദിവസം രാത്രിയാണ് ബാലാജി സ്വിഗിയില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഭക്ഷണം എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ബാലാജി കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടു. ഇതിന് പിന്നാലെ ഭക്ഷണവുമായി വീട്ടിലെത്തിയ ഡെലിവറി ബോയിയോട് എത്താന്‍ വൈകിയതിനെ കുറിച്ച് അന്വേഷിക്കുകയും ഇവര്‍ തമ്മില്‍ തര്‍ക്കത്തിലാവുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കളുമായി എത്തിയ ഡെലിവറി ബോയി ബാലാജിയെ വീട്ടില്‍വച്ച് മര്‍ദ്ദിക്കുകയായിരുന്നു.
ALSO READ: ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്; സ്വിഗ്ഗി മാപ്പ് പറഞ്ഞു
ബാലാജിയുടെ പരാതിയിലാണ് ഡെലിവറി ബോയി ഡി. രാജേഷ് ഖന്ന ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് കസ്റ്റയിലെടുത്തത്. പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു. അതേസമയം, ബാലാജി ഭക്ഷണം എത്തിക്കേണ്ട ലൊക്കേഷന്‍ കൃത്യമായി നല്‍കിയിരുന്നില്ലെന്നും അതുകാരണമാണ് വൈകിയതെന്നും രാജേഷ് ഖന്ന പോലീസിനോട് പറഞ്ഞു. ബാലാജി മദ്യപിച്ചിരുന്നതായും ഇയാള്‍ ആരോപിച്ചു.
Post Your Comments