KeralaLatest NewsNews

ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ പരിശീലന ദൃശ്യങ്ങൾ പുറത്ത് : ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട കുറിപ്പുകളും കണ്ടെത്തി

പാലക്കാട് : അട്ടപ്പാടി മഞ്ചിക്കണ്ടി ഉൾവനത്തിൽ ഏറ്റുമുട്ടലിനിടെ രക്ഷപെട്ട ചത്തീസ്ഗഡ് സ്വദേശിയായ മാവോയിസ്റ്റ് നേതാവ് ദീപകിന്‍റെ പരിശീലന ദൃശ്യങ്ങൾ പുറത്ത്. മറ്റു മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ വീഡിയോ  പോലീസ് ആണ് പുറത്തുവിട്ടത്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലത്തെ ടെന്റില്‍ നിന്നും കണ്ടെത്തിയ പെന്‍ഡ്രൈവിലായിരുന്നു ഈ ദൃശ്യങ്ങൾ ഉണ്ടായിരുന്നത്. മാവോയിസ്റ്റ് സംഘം തന്നെയായിരുന്നു  പകർത്തി സൂക്ഷിച്ചിരുന്നത്.

2016ല്‍ പശ്ചിമഘട്ട ഉള്‍വനത്തില്‍ ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണിതെന്നും, മാവോയിസ്റ്റുകളുടെ രീതിയനുസരിച്ച് ഇവര്‍ കേന്ദ്രക്കമ്മിറ്റിക്ക് അയച്ചുകൊടുക്കാനെടുത്ത പരിശീലനദൃശ്യങ്ങളാണ് ഇതെന്നുമാണ് പോലീസ് പറയുന്നത്. സായുധസംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന കമാന്‍ഡോ കൂടിയാണ് ദീപക് എന്നും സംശയമുണ്ട്. തോക്കുപയോഗിച്ച് ശത്രുവിനെ നേരിടാനുളള പ്രത്യേക പരിശീലനമാണ് ദീപക് നൽകുന്നത്. വെടിവയ്പ്പിനിടെ മഞ്ചിക്കണ്ടിയില്‍ നിന്ന് വലിയ ചെറുത്തുനില്‍പ്പില്ലാതെ ദീപക് രക്ഷപ്പെട്ടുവെന്നും പോലീസ് പറയുന്നു. ഇരുവര്‍ക്കും വെടിയേറ്റതായും സംശയമുണ്ട്. ദീപക്കിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വേണ്ടി രണ്ടു ദിവസം കൂടി വനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു.

Also read : സിപിഐ മാവോയിസ്റ്റിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി

അതേസമയം ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ട് മാവോയിസ്റ്റുകള്‍ തയ്യാറാക്കിയ കുറിപ്പുകളുടെ പകര്‍പ്പും പുറത്തു വന്നിട്ടുണ്ട്. മഞ്ചിക്കണ്ടിയിലെ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയതാണ് കുറിപ്പുകളെന്നാണ് പോലീസ് പറയുന്നത്. ഓരോ ഭൂപ്രകൃതിയിലും എങ്ങനെ ആക്രമണം നടത്താമെന്നതിന്‍റെ വിവരങ്ങളും,പോലീസോ തണ്ടര്‍ബോള്‍ട്ടോ എത്തിയാല്‍ എങ്ങനെ ആക്രമിക്കണം എന്നതിന്‍റെ ഭൂപടങ്ങളുള്‍പ്പടെയുള്ളവയാണ് ഡയറികുറുപ്പുകൾ. നിരവധി പുസ്തകങ്ങളും ഡയറികളും പോലീസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button