ഋഷഭ് പന്തിന് ഉപദേശവുമായി ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അരങ്ങേറിയതുമുതല്‍ ധോണിയുമായുള്ള താരതമ്യം ആരംഭിച്ചതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. മറ്റൊരു എം എസ് ധോണിയാകാന്‍ ഋഷഭ് പന്ത് ശ്രമിക്കരുതെന്നും സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ പന്ത് ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
Read also: ധോണി വിരോധികളുടെ ഹാഷ് ടാഗിനെ കടത്തിവെട്ടി താരത്തിന്റെ ആരാധകർ; സംഭവമിങ്ങനെ
ധോണിയാവാനല്ല ശ്രമിക്കേണ്ടത്, സ്വന്തം കളി എങ്ങനെ മെച്ചപ്പെടുത്താമെന്നാണ്. അതുപോലെ ആരാധകരും ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തണം. ധോണിയുടെ നിലവാരത്തിലെത്താന്‍ ഒരുപാട് കാലം കളിക്കേണ്ടിവരും. ഒരുദിവസം ആരെങ്കിലും ധോണിയ്ക്കൊപ്പം എത്തുമോ എന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. അതിന് സാധ്യത വിരളമാണെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി. കഴിവുള്ള കളിക്കാരനാണ് ഋഷഭ് പന്ത്. അതുകൊണ്ടുതന്നെ അയാള്‍ക്കുമേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തരുത്. എല്ലാ ദിവസവും അയാള്‍ക്ക് ധോണിയെപ്പോലെ കളിക്കാനാകില്ലെന്നും താരം വ്യക്തമാക്കി.
Post Your Comments