നിര്‍ബന്ധ ബുദ്ധിയുള്ള അല്ലെങ്കില്‍ വാശിയുള്ള കുട്ടികളെ നിയന്ത്രിയ്ക്കുകയെന്നത് രക്ഷിതാക്കളെ സംബന്ധിച്ച വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശാഠ്യക്കാരായ കുട്ടികളുടെ കാരണക്കാരന്‍ മിക്കവാറും മാതാപിതാക്കളാണ്. കോപാകുലരായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ഇവിടെ വിശദീകരിക്കുന്നു.
പല രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ പ്രതീക്ഷയും സഹിഷ്ണുതയും നഷ്ടപ്പെട്ട് പോവുകയും ചെയ്യും ജീവിതം വെറുക്കപ്പെടുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്. ഇത്തരം കുട്ടികള്‍ ബഹളം വെയ്ക്കുന്നവരും ആക്രമണ സ്വഭാവം ഉള്ളവരുമായിരിക്കും. അവര്‍ അച്ചടക്കമില്ലാത്തവരും എല്ലാം നശിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ്. അത്തരം സ്വഭാവത്തെ വെറുക്കുന്നുവെങ്കിലും ആഴത്തില്‍ ചിന്തിച്ചാല്‍ അവര്‍ അസ്വസ്ഥമായ സ്വഭാവമുള്ളവരാണെന്ന് കണ്ടെത്താനാവും.
കുട്ടികള്‍ കോപത്തോടെയിരിക്കുമ്പോള്‍ മാതാപിതാക്കള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെ ?
1. വൈകാരികത ഒഴിവാക്കുക (Sentiments)
കുട്ടികള്‍ കോപിച്ചിരിക്കുന്ന അവസരത്തില്‍ അവരോട് ദേഷ്യത്തോടെ സംസാരിക്കരുത്. കോപമുള്ള അവസരത്തില്‍ അവര്‍ക്ക് അത് മനസിലാകില്ല. അതിനാല്‍ വൈകാരികമായ സമീപനം ഒഴിവാക്കുകയാണ് ഉചിതം.
2. ശാരീരികമായ അടക്കിയിരുത്താന്‍ ശ്രമിക്കരുത് (Physical Restraint)
പലപ്പോഴും കുട്ടികളുടെ കോപം മാതാപിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെടുത്തും. ശാരീരികമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് അവരുടെ കോപം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.
3. അസഭ്യവാക്കുകള്‍ ഒഴിവാക്കുക (Bad words)
മാതാപിതാക്കള്‍ ഒരു മാതൃകയായി നില്‍ക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിയോട് അസഭ്യവാക്കുകള്‍ പറയാതിരിക്കുക. ഇവ കുട്ടികളുടെ മനോഭാവത്തില്‍ ശക്തമായ മാറ്റമുണ്ടാക്കും. കുട്ടികള്‍ ഇത്തരം വാക്കുകള്‍ കേള്‍ക്കാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കുകയും, മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ല മാതൃക കാണിക്കുകയും ചെയ്യണം.
4. യുക്തിസഹമല്ലാത്ത അനുമാനങ്ങള്‍ ഒഴിവാക്കുക (Illogical Assumption)
കുട്ടികളുടെ കോപം സംബന്ധിച്ച് മാതാപിതാക്കള്‍ പലപ്പോഴും ചില തെറ്റായ അനുമാനങ്ങളിലെത്തും. അത്തരം യുക്തിസഹമല്ലാത്ത കണ്ടെത്തലുകളിലേക്ക് പോകുന്നത് കോപത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം മനസിലാക്കാന്‍ സഹായിക്കില്ല. ഈ വാശി ഒരിക്കലും മാറ്റാന്‍ പറ്റില്ല, കുട്ടിക്ക് മാനസികമായ എന്തോ പ്രശ്നമുണ്ട് എന്നൊക്കെ സ്വയം ചിന്തിക്കരുത്.
5. ഭീഷണിയും പേടിപെടുത്തലും ഒഴിവാക്കുക (Threatening & Frightening)
കുട്ടി കോപാകുലനാവുമ്പോള്‍ അവനെ ഭീഷണിപ്പെടുത്തുന്നത് ഒരു വിഡ്ഡിത്തമാണ്. അത് പോലെ ബഹളം വയ്ക്കരുത് ‘കോക്കാന്‍ വരും, പിടിച്ചുകൊണ്ടുപോകും’ എന്നൊക്കെ പറഞ്ഞ് വിരട്ടരുത്. കുഞ്ഞുങ്ങളുടെ കരച്ചില്/വാശി മാറ്റുവാന്‍ പേടിപ്പിക്കുന്നത് ഒരിക്കലും നല്ലതല്ല. കാര്യങ്ങളെ സമാധാനപരമായി കണ്ട് രക്ഷാകര്‍ത്താവെന്ന നിലയില്‍ കുട്ടിക്ക് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുക. ഭീഷണിയും പേടിപെടുത്തലും കാര്യങ്ങളെ ഭാവിയില്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.
Post Your Comments