കൊല്ലം: കുട്ടികളെ ദത്തെടുക്കാന്‍ പുതിയ നിയമം നിലവില്‍ വന്നു. ഇനി മുതല്‍ കുട്ടികളെ ദത്തെടുക്കുന്ന ദമ്പതിമാര്‍ക്കു വേണ്ട കുറഞ്ഞ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയായി നിശ്ചയിച്ചു. സാമൂഹികനീതി വകുപ്പാണ് ഉത്തരവിറക്കിയത്. അപേക്ഷിക്കുമ്പോള്‍ തന്നെ വരുമാനം തെളിയിക്കുകയും വേണം.
കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ ദത്തെടുക്കുന്ന മാതാപിതാക്കള്‍ ശാരീരിക ക്ഷമതയുള്ളവരും സാമ്ബത്തികമായി മെച്ചപ്പെട്ടവരും മാനസികമായി ജാഗ്രത പുലര്‍ത്തുന്നവരുമായിരിക്കണമെന്ന് ദത്തെടുക്കല്‍ ചട്ടങ്ങളില്‍ അനുശാസിച്ചിട്ടുണ്ട്. എന്നാല്‍, ദത്തെടുക്കാന്‍ വേണ്ട കുറഞ്ഞ വാര്‍ഷികവരുമാനം നിഷ്‌കര്‍ഷിച്ചിട്ടില്ല.
നിലവില്‍ ദത്തെടുക്കാന്‍ അപേക്ഷ നല്‍കുന്നവരുടെ സാമ്പത്തികഭദ്രത വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ഭവന സന്ദര്‍ശനത്തിലാണു നിശ്ചയിക്കുന്നത്. വാര്‍ഷിക വരുമാനം തുച്ഛമാണെന്നു കണ്ടെത്തിയാല്‍ അപേക്ഷകരെ അയോഗ്യരാക്കും. ഇതുമൂലം ദത്തെടുക്കല്‍ വൈകുന്നുണ്ട്. ഇതിനാല്‍ അപേക്ഷിക്കുമ്പോള്‍ത്തന്നെ കുറഞ്ഞ വാര്‍ഷികവരുമാനം നിശ്ചയിച്ചു നല്‍കണമെന്ന് വനിതാ-ശിശു വികസനവകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു.
Post Your Comments