KeralaLatest NewsNews

‘തൊരക്കാനാ പറഞ്ഞേ…ടീച്ചറേ…തൊരക്കാന്‍’ ഗേറ്റ് തുറക്കാന്‍ കരഞ്ഞ് പറയുന്ന കുട്ടിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പ്ലേ സ്‌കൂളിലെ പൂട്ടിയിട്ട ഗേറ്റിന് അകത്ത് നിന്ന് കരയുന്ന കുട്ടിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ടീച്ചറെ തൊരക്ക്… തൊരക്കാനാ പറഞ്ഞേ.. എനിക്ക് വീട്ടില്‍ പോണം ടീച്ചറേ..തൊരക്കാനാ പറഞ്ഞേ.. ആഹാ.. ഇനി മിണ്ടാനും വരില്ല. എന്റെ ഷാള്‍ ഇങ്ങ് താ.. ഞാന്‍ പൊയ്‌ക്കോളാം.. ഇനി ഞാന്‍ ചീത്ത വിളിക്കും പറഞ്ഞേക്കാം. തൊരക്കാനാ പറഞ്ഞേ…’ തുടങ്ങി സംസാരത്തിനിടയില്‍ കരച്ചിലോടെ നില്‍ക്കുന്ന കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. പ്ലേ സ്‌കൂളിലെ പൂട്ടിയിട്ട ഗേറ്റിന് അകത്ത് നിന്നാണ് കുഞ്ഞിന്റെ കരച്ചില്‍. ഗേറ്റിനിപ്പുറത്ത് നിന്നയാള്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. കുട്ടിയുടെ അടുത്ത് സംസാരിച്ച് നില്‍ക്കുന്ന ടീച്ചറേയും വീഡിയോയില്‍ കാണാം. മര്യാദയ്ക്ക് പറഞ്ഞാല്‍ കേള്‍ക്കാത്ത ടീച്ചറെ എടീ എന്നൊക്കെയാണ് അവസാനം വിളി. എന്നാല്‍ എന്തു തന്നെയായാലും തുറക്കില്ലെന്ന് ടീച്ചറും. വീഡിയോ നിരവധിപേരാണ് ഷെയര്‍ ചെയ്യുന്നത്.

https://www.facebook.com/2079435282387158/videos/453259148658481/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button