ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 പദ്ധതി ഭാരതത്തിന്റെ അഭിമാന നേട്ടമായിരുന്നെന്നും, ചന്ദ്രയാൻ പരമ്പര അവസാനിച്ചിട്ടില്ലെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ 2 നായി നമ്മുടെ ശാസ്ത്രജ്ഞര്‍ കഠിന പ്രയത്‌നമാണ് നടത്തിയത്. ആസൂത്രണം ചെയ്ത രീതിയില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കിലും പദ്ധതി പൂര്‍ണ്ണ വിജയമായിരുന്നു. ശാസ്ത്ര മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ് ചന്ദ്രയാന്‍ 2 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചാമത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രയാന്‍ 2 രാജ്യത്തെ യുവതലമുറയില്‍ ശാസ്ത്ര വിഷയങ്ങളില്‍ ജിജ്ഞാസ വളര്‍ത്തി എന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഇല്ലാതെ ഒരു രാജ്യത്തിനും ഉയരാന്‍ കഴിയില്ല. രാജ്യത്തിന്റെ പുരോഗതിയില്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്ക് വലിയ പങ്കാണുള്ളത്. മറ്റു വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമായി ശാസ്ത്ര ഗവേഷണങ്ങളില്‍ പെട്ടെന്ന് ഫലം ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കരുത്.
പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളെ നേരിടാന്‍ അല്ല മറിച്ച് വാരാനിരിക്കുന്ന സാഹചര്യങ്ങളെ നേരിടാനാണ് ശാസ്ത്ര ഗവേഷണങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments