Latest NewsIndiaNews

പഴുതടച്ച് ഇന്ത്യൻ സൈന്യം; ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിസങ്കേതം തരിപ്പണമാക്കി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിസങ്കേതം തകർത്ത് തരിപ്പണമാക്കി. ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി ചേര്‍ന്നാണ് ഒളിസങ്കേതം തകര്‍ത്തത്. സോപോര്‍ ജില്ലയിലെ ഒരു പൂന്തോട്ടത്തിനുള്ളിലെ ഒളിസങ്കേതമാണ് തകര്‍ത്തത്. തീവ്രവാദികളെ പരിശീലനത്തിനായി ഇവിടെ എത്തിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനായ സജദ് ഹൈദറിന്റെ ഒളിസങ്കേതമാണ് പൊലീസ് തകര്‍ത്തത്. സജദ് ഹൈദറിന്റെ ബന്ധുവിന്റേതാണ് പൂന്തോട്ടമെന്നും പൊലീസ് കണ്ടെത്തി.

കശ്മീരില്‍ തീവ്രവാദികളുടെ ഒളിസങ്കേതം കഴിഞ്ഞ ദിവസവും സുരക്ഷാ സേന തകര്‍ത്തിരുന്നു. ശെറി കിഷ്ത്വാര്‍ മേഖലയിലെ ഒളിസങ്കേതമാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്. പ്രദേശത്ത് നിന്നും നിരവധി ആയുധ ശേഖരങ്ങളും യുദ്ധോപകരണങ്ങളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു.

ALSO READ: ‘ അമ്മ പദ്ധതി’ വിജയം കണ്ടു; തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് വീട്ടില്‍ മടങ്ങിയെത്തിയത് 50 കശ്മീരി യുവാക്കള്‍

ഗ്രനേഡ് ആക്രമണത്തിന് പദ്ധതിയിട്ട ഒരു ഭീകരനെയും പൊലീസ് പിടികൂടിയിരുന്നു. സോപോറിലെ കടകളിലും, പെട്രോള്‍ പമ്പുകള്‍ക്കു നേരെയും, തിരക്കേറിയ പ്രദേശങ്ങളിലുമാണ് ഇയാള്‍ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button